ആലപ്പുഴ: സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് ഓഗസ്റ്റ് 23-ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. മെമ്പര്‍ പി. കെ. അരവിന്ദബാബു പരാതിയിന്മേല് തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതല്‍ 11 മണിവരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം.
കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികള്‍ നല്‍കാം.
On the 23rd, the Police Complaints Authority took evidence in Alappuzha district on the complaint filed against the malicious persons.